രാജ്യത്തിനായി സ്വന്തം ജീവന്‍ വെടിഞ്ഞു, അവരുടെ കുടുംബത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൃദയം നിന്നു പോകും പോലെ; അപലപിച്ച് മോഹന്‍ലാലും

ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്.

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച ആക്രമണമാണ് കഴിഞ്ഞ ദിവസം കാശ്മീരിലെ പുല്‍വാമയില്‍ നടന്നത്. നിരവധി ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതില്‍ അപലപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനു വേണ്ടി സ്വന്ത ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്.

‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്‌ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം’മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version