കിടപ്പിലായ അമ്മയ്ക്ക് വിഷം കലര്‍ത്തിയ പാല്‍ നല്‍കി, ശേഷം ബാക്കി കുടിച്ചു; 96കാരിയായ അമ്മ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

വിഷക്കായ ആയ ഒതളങ്ങയാണ് വേലായുധന്‍ പാലില്‍ കലര്‍ത്തി അമ്മയ്ക്ക് നല്‍കിയത്.

ഹരിപ്പാട്: കിടപ്പിലായ അമ്മയ്ക്ക് വിഷം കലര്‍ത്തിയ പാല്‍ നല്‍കി, ശേഷമുണ്ടായതും കുടിച്ച് മകന്‍. അമ്മ പാല്‍ കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. മകന്‍ ഗുരുതരാവസ്ഥയിലാണ്. ഹരിപ്പാട് വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മകന്‍ മരണത്തോട് മല്ലടിയ്ക്കുകയാണ്.

വിഷക്കായ ആയ ഒതളങ്ങയാണ് വേലായുധന്‍ പാലില്‍ കലര്‍ത്തി അമ്മയ്ക്ക് നല്‍കിയത്. ഇയാള്‍ ഈ കായ ഇത് അന്വേഷിച്ചിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി. കിടപ്പിലായ അമ്മയ്ക്ക് എന്തോ കുടിക്കാന്‍ കൊടുക്കുന്നത് കണ്ടുവെന്ന് ഇയാളുടെ ഇളയമകള്‍ പറയുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാറുക്കുട്ടിയമ്മ മരിക്കുകയായിരുന്നു. എന്താണ് പ്രവര്‍ത്തിക്ക് പിന്നിലുള്ള കാരണമെന്ന് ഇതുവരെയും തെളിഞ്ഞിട്ടില്ല. ഭാര്യയും മക്കളും കിടപ്പിലായ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇയാള്‍ മദ്യപിച്ച് ബഹളം വയ്ക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Exit mobile version