സണ്ണി ലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറിയതില്‍ വിശദീകരണവുമായി സംഘാടകര്‍

സ്റ്റേജ് ഒരുക്കുന്നതിന് അവര്‍ ആവശ്യപ്പെട്ട സംവിധാനങ്ങള്‍ മുംബൈയില്‍ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ച് ഒരുക്കാന്‍ സാധിക്കില്ല എന്നു വന്നതിനാലാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് പരിപാടിയുടെ സംഘാടകര്‍ പറയുന്നത്. പരിപാടിയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിപാടി പിന്‍വലിക്കാന്‍ കാരണമായെന്നും സംഘാടകര്‍ പറയുന്നു.

കൊച്ചി; കൊച്ചിയില്‍ ഇന്ന് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും ബോളിവുഡ് താരം സണ്ണിലിയോണ്‍ പിന്മാറിയതില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്ത്.

സ്റ്റേജ് ഒരുക്കുന്നതിന് അവര്‍ ആവശ്യപ്പെട്ട സംവിധാനങ്ങള്‍ മുംബൈയില്‍ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ച് ഒരുക്കാന്‍ സാധിക്കില്ല എന്നു വന്നതിനാലാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് പരിപാടിയുടെ സംഘാടകര്‍ പറയുന്നത്. പരിപാടിയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിപാടി പിന്‍വലിക്കാന്‍ കാരണമായെന്നും സംഘാടകര്‍ പറയുന്നു.

പരിപാടിയുടെ ടിക്കറ്റുകള്‍ കാര്യമായി വിറ്റു പോയിട്ടില്ല. ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. കുറെ കോംപ്ലിമെന്ററി ടിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇത് സാമ്പത്തികമായി പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും സണ്ണിയുടെ മറ്റൊരു തീയതി ലഭിച്ചാല്‍ പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ നിന്ന് താന്‍ പിന്മാറിയെന്ന് സണ്ണി ലിയോണ്‍ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

Exit mobile version