ശബരിമല യുവതി പ്രവേശനം; നിലയ്ക്കലില്‍ അക്രമം നടത്തിയ സ്ത്രീകള്‍ ഒളിവിലെന്ന് പോലീസ്

ജാമ്യമില്ല വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേസ് എടുത്ത സ്ത്രീകള്‍ ഒളിവിലെന്ന് പോലീസ്. നിലയ്ക്കലില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും അവരെ തടയുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലയ്ക്കലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ തമിഴ് യുവതിയെ ശാരീരികമായി അക്രമിച്ച സംഘത്തില്‍ ഈ സ്ത്രീകളും ഉണ്ടായിരുന്നു. നിലയ്ക്കലില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം ശബരിമലയില്‍ എത്തിയവരെ വഴി തടയാനും അസഭ്യം പറയാനും അക്രമിക്കാനും നിന്ന സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version