പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം 30 വയസ്സിനോടടുത്ത യുവതിയുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്, രണ്ട് ദിവസത്തെ പഴക്കം

മരക്കൂട്ടത്തില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു.

ആലുവ: പുതപ്പിനുള്ളില്‍ പൊതിഞ്ഞു കരിങ്കല്ലു കൊണ്ട് കെട്ടി പെരിയാറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു.

യുസി കോളജിനു സമീപം വിന്‍സന്‍ഷ്യന്‍ വിദ്യാഭവനു പുറകിലെ കുളിക്കടവില്‍ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. മരക്കൂട്ടത്തില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു. പുതപ്പിനുള്ളില്‍നിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നില്‍ക്കുകയായിരുന്നു.

കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. രാവിലെ മൃതദേഹം കരയ്ക്കുകയറ്റി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപ ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.

Exit mobile version