ലോക ഗവണ്‍മെന്റ് ഉച്ചക്കോടിയില്‍ പുരസ്‌കാരം; ദുബായിയിലും തിളങ്ങി കേരളാ പോലീസ്

ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

ദുബായ്: ദുബായിയിലും തിളങ്ങി കേരളാ പോലീസ്. ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുസ്‌കാരം നേടിയാണ് കേരളാ പോലീസിന് തിളങ്ങിയത്. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനാണിത് പുരസ്‌കാരം. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ‘ട്രാഫിക് ഗുരു’ എന്ന ഗെയിമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരളാ പോലീസ് ഈ നേട്ടം കൈവരിച്ചത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍നിന്ന് കേരാള പോലീസിലെ ആംഡ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

Exit mobile version