കാട്ടുപന്നി ആക്രമണത്തില്‍ തോട്ടം തൊഴിലാളി യുവതിക്ക് പരിക്ക്

കാല്‍മുട്ടിനും നടുവിനും പരിക്കേറ്റതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റുകളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്

പത്തനംത്തിട്ട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. കഴിഞ്ഞ ദിവസം ചന്ദനപ്പള്ളി എസ്റ്റേറ്റിലെ വകയാര്‍ ഡിവിഷനില്‍, തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന തൊഴിലാളി യുവതിയെയാണ് കാട്ടു പന്നി കുത്തി പരിക്കേല്‍പ്പിച്ചത്. പ്രമാടംബിജു ഭവനില്‍ മഞ്ജുവിനാണ് പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.

നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് മഞ്ജുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനും നടുവിനും പരിക്കേറ്റതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റുകളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്.

Exit mobile version