‘ ലുട്ടാപ്പിയ്ക്ക് പകരം ഡിങ്കിനിയോ?; തങ്ങളുടെ ‘പയ്യനെ’ മാറ്റിയാല്‍ കണ്ണടിച്ചു പൊളിക്കുമെന്ന ട്രോളന്മാരുടെ ‘ഭീഷണിക്ക്’ മറുപടിയുമായി ബാലരമ

എന്നാലിതാ ആരാധകരെ ഒന്നാകെ നിരശരാക്കി ലുട്ടാപ്പിയ്ക്ക് പകരമായി മറ്റൊരാള്‍ അവതരിക്കുന്നു എന്നാണ് വിവരം. ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിനി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു എന്ന വിവരം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലടക്കം കത്തിക്കയറിയത്. 'സേവ് ലുട്ടാപ്പി' എന്ന ഹാഷ്ടാഗോടെ ക്യാംപെയ്നും സോഷ്യല്‍ മീഡിയയില്‍ തലപൊക്കി.

‘ബാലരമ’ എന്ന മാസിക വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് തന്നെ അതിലെ കഥാപാത്രങ്ങളായ മായാവിയും ലുട്ടാപ്പിയും, സൂത്രനും ഷേരുവും ഒക്കെ ഉള്ളത് കൊണ്ടാണ്. പലരുടെയും കുട്ടിക്കാലത്തെ സൂപ്പര്‍ ഹീറോസായിരുന്നു ഇവര്‍.

എന്നാലിതാ ആരാധകരെ ഒന്നാകെ നിരശരാക്കി ലുട്ടാപ്പിയ്ക്ക് പകരമായി മറ്റൊരാള്‍ അവതരിക്കുന്നു എന്നാണ് വിവരം. ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിനി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു എന്ന വിവരം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലടക്കം കത്തിക്കയറിയത്. ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ്ടാഗോടെ ക്യാംപെയ്നും സോഷ്യല്‍ മീഡിയയില്‍ തലപൊക്കി.

ഇനിയുള്ള ബാലരമയില്‍ ലുട്ടാപ്പിയില്ലെന്ന ഗോസിപ്പ് പരന്നതോടെ ട്രോളുകളുടെ വന്‍ പ്രവാഹമായിരുന്നു. ലുട്ടാപ്പിയെ ഒഴിവാക്കിയാല്‍ കണ്ണടിച്ചു പൊട്ടിക്കും എന്നു വരെ ട്രോളുകള്‍ എത്തി.

ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഡിങ്കിനിയുടെ അരങ്ങേറ്റം. ലുട്ടാപ്പിയുടെ ഭാവങ്ങളും കുന്തവും കൊമ്പും ഒക്കെ കണ്ടതോടെ ലുട്ടാപ്പി ഫാന്‍സിന് ആശങ്കയേറി. പുതിയ ബാലരമയില്‍ ലുട്ടാപ്പി ഇല്ല താനും. കുട്ടൂസന്റെ കൂടെ ഏതോ ക്വട്ടേഷനു പോയതാണെന്ന് മാത്രമാണ് പറയുന്നത്. ലുട്ടാപ്പിയുടെ തിരോദാനത്തില്‍ ആരാധകര്‍ കലിപ്പിലായതോടെ വിദ്ധീകരണവുമായി എത്തിയിരിക്കുകയാണ് ബാലരമ.

ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്നും അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്നും ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

1984 ഓഗസ്റ്റിലാണ് ആദ്യമായി കുട്ടികളുടെ മാസികയായ ബാലരമയില്‍ മായാവി എത്തുന്നത്. തുടക്കകാലം മുതല്‍ തന്നെ പോപ്പുലര്‍ കഥാപാത്രങ്ങളായ മായാവിക്കും, കുട്ടൂസനും, ഡാകിനിക്കും, രാജൂനും, രാധക്കും ഒപ്പം ലുട്ടാപ്പിയും ഉണ്ടായിരുന്നു. ഇതില്‍ നിന്നുള്ള പെട്ടെന്നൊരു മാറ്റമാണ് വായനക്കാരെ ക്ഷുഭിതരാക്കിയത്.

Exit mobile version