സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇപി ജയരാജന്‍

തമിഴ്‌നാട്ടിലെ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കാന്‍ സിമന്റ് ഡീലര്‍മാരോടെ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വിലവര്‍ധനയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിപണി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഇ.പി.ജയരാജന്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കാന്‍ സിമന്റ് ഡീലര്‍മാരോടെ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ സിമന്റ് വില ചാക്കിന് 420 രൂപ വരെ എത്തിയിരുന്നു. ഇനിയും 25 രൂപ കൂട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഇവിടുത്തെ വിലയെക്കാള്‍ 90 രൂപ കുറവാണ്. തമിഴ്‌നാട്ടില്‍ സിമന്റിന് വില 290 രൂപ മുതല്‍ 340 വരെ മാത്രമാണ്.

സിമന്റിന്റെ വിലനിയന്ത്രണ അധികാരം നിയമപരമായി സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് ബുധനാഴ്ച ഇ.പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നു. വിലവര്‍ധന പിടിച്ചുനിറുത്താന്‍ മലബാര്‍ സിമന്റ്‌സിന്റെ ഉത്പാദനവും വിപണനവും ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

Exit mobile version