ശബരിമല യുവതീ പ്രവേശനം; നിലപാട് മാറ്റം ആരുടെയും നിര്‍ബന്ധപ്രകാരമല്ല; എ പദ്മകുമാര്‍

സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാര്‍ പറഞ്ഞു.

കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അത്. വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയില്‍ പറഞ്ഞതെന്നും വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

റിവ്യൂ പെറ്റീഷന്‍ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതി കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നാണ് നേരത്തെ പറഞ്ഞതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version