സംസ്ഥാനത്തെ കോളേജുകളില്‍ ശമ്പളമില്ലാതെ ഗസ്റ്റ് അധ്യാപകര്‍ വലയുന്നു

സ്ഥിരം അധ്യാപകരുടെ അതേ ജോലികള്‍ ചെയ്യുന്ന ഗസ്റ്റ് അധ്യാപകരെ ദുരിതത്തിലാക്കിയാണ് വീണ്ടും ശമ്പളം മുടക്കിയത്

തിരുവനന്തപുരം: സംസ്ഥാമത്ത് കോളേജുകളില്‍ ശമ്പളമില്ലാതെ സേവനം ചെയുന്നത് മൂവായിരത്തോളം ഗസ്റ്റ് അധ്യാപകര്‍. ഉത്തരവുകള്‍ നടപ്പാകുന്നതില്‍ വന്ന വീഴ്ചയും ബില്ലുകള്‍ കൈമാറുന്നതിലെ താമസങ്ങളുമാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങാന്‍ കാരണമായത്.

കഴിഞ്ഞ ജൂണ്‍മാസം മുതല്‍ ശബളം വാങ്ങാതെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. നാലുവര്‍ഷത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ സംഘടിച്ചു. ഇതോടെ 2017 ഡിസംബറിലാണ് ശമ്പള വിതരണം തുടങ്ങിയത്. സ്ഥിരം അധ്യാപകരുടെ അതേ ജോലികള്‍ ചെയ്യുന്ന ഗസ്റ്റ് അധ്യാപകരെ ദുരിതത്തിലാക്കിയാണ് വീണ്ടും ശമ്പളം മുടക്കിയത്.

കോളജുകളില്‍നിന്ന് ബില്ലുകള്‍ അയക്കാന്‍ വൈകുന്നതും അധ്യാപകര്‍ക്ക് അനുകൂലമായി യുജിസിയും സര്‍ക്കാരും പുറത്തിറക്കിയ ഉത്തരവുകള്‍ നടപ്പാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഗസ്റ്റ് അധ്യാപകര്‍ക്ക് പകരം സ്ഥിരം അധ്യാപകരെ നിയമിക്കുന്ന നടപടികളും വൈകുകയാണ്.

Exit mobile version