‘ദ ഡിഫന്‍ഡേഴ്‌സ്’; മലയാളികളുടെ മനംകവരാന്‍ സംഗീത ആല്‍ബവുമായി കൊച്ചി സിറ്റി പോലീസ്

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസുകാരനായ മനോജ്കുമാര്‍ നാരായണാണ് പാട്ടെഴുതിയത്. ഇന്റലിജന്‍സ് സിഐ വിജയശങ്കറും സീനിയര്‍ സിപിഓ വിനോദ് കൃഷ്ണയുമാണ് ഈ ആല്‍ബത്തില്‍ പാടിയത്

കൊച്ചി: മലയാളികളുടെ മനംകവരാന്‍ സംഗീത ആല്‍ബവുമായി കൊച്ചി സിറ്റി പോലീസ് രംഗത്ത്. പോലീസ് ദ ഡിഫന്‍ഡേഴ്‌സ എന്ന ആല്‍ബത്തിലബടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. പാട്ടെഴുതിയതും ആലഭിച്ചതും പോലീസ് തന്നെയാണെന്ന പ്രത്യേകത കൂടി ഉണ്ട് ഈ ആല്‍ബത്തിന്. അതിന് പുറമെ

പോലീസെന്നാല്‍ കാക്കിയും ലാത്തിയും മാത്രമല്ലെന്ന് കാണിച്ച് തരികയാണ് പോലീസ് ദ ഡിഫന്‍ഡേഴ്‌സ് സംഗീത ആല്‍ബം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസുകാരനായ മനോജ്കുമാര്‍ നാരായണാണ് പാട്ടെഴുതിയത്. ഇന്റലിജന്‍സ് സിഐ വിജയശങ്കറും സീനിയര്‍ സിപിഓ വിനോദ് കൃഷ്ണയുമാണ് ഈ ആല്‍ബത്തില്‍ പാടിയത്.

പോലീസിന്റെ സേവന പ്രവര്‍ത്തനങ്ങളാണ് ഡിഫന്‍ഡേഴ്‌സ് എടുത്ത് കാണിക്കുന്നത്. ഒട്ടേറെ ശ്രദ്ധേയ ആല്‍ബങ്ങള്‍ ഒരുക്കിയ രണ്ട് മാസത്തെ അദ്ധ്യാനത്തില്‍ ഷീ മീഡിയാസുമായി സഹകരിച്ചാണ് കൊച്ചി പോലീസ്, ഡിഫന്‍ഴ്‌സ് ഒരുക്കിയത്.

Exit mobile version