പ്രകൃതി തരുന്ന സമ്പത്തിലൂടെ നാടിന്റെ സാമ്പത്തികാവസ്ഥ തന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വലിയ സംരംഭത്തെ എന്തിനാണ് എതിര്‍ക്കുന്നത് :ഇപി ജയരാജന്‍

ഖനനം മൂലം മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആരോപണം ശരിയല്ലയെന്നും അദ്ദേഹം പറഞ്ഞു

ആലപ്പാട് : ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്‍. സീ വാഷിങ് മൂലമല്ല കരഭൂമി കുറയുന്നതെന്നും അതുകൊണ്ട് നിര്‍ത്തിവെയ്ക്കണമെന്ന വാദം ശരിയല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. അതോടൊപ്പം പ്രകൃതി തരുന്ന സമ്പത്തിലൂടെ നാടിന്റെ സാമ്പത്തികാവസ്ഥ തന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വലിയ സംരംഭത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ഖനനം മൂലം മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആരോപണം ശരിയല്ലയെന്നും അദ്ദേഹം പറഞ്ഞു. താന്‍ നടത്തിയ ആദ്യ ചര്‍ച്ചയില്‍ സമരസമിതി കാര്യങ്ങള്‍ മനസിലാക്കിയതാണെന്നും എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് അവര്‍ പുറത്ത് ഇറങ്ങിയ ശേഷം ഏതോ ബാഹ്യശക്തികള്‍ ഇടപെട്ട് കാര്യങ്ങള്‍ അട്ടിമറിച്ചുവെന്നും മന്ത്രി ആരോപിച്ചു.

Exit mobile version