ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടത്, തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ല ; കടകംപള്ളി സുരേന്ദ്രന്‍

72,10,17,321 കോടി രൂപയാണ് മണ്ഡല മകരവിളക്ക് കാലത്തെ നടവരവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

തിരുവനന്തപുരം: ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ദേവസ്വം ഉദ്യാഗസ്ഥരാണ് നടപടിയെടുക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. തന്ത്രി ദേവസ്വം ജീവനക്കാരനല്ലയെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം മാന്വല്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥന്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 72,10,17,321 കോടി രൂപയാണ് മണ്ഡല മകരവിളക്ക് കാലത്തെ നടവരവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Exit mobile version