നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്; മുഖ്യപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആഴ്ചകള്‍ക്ക് ശേഷം അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിലാണ് പോലീസ് സേ്റ്റഷനു നേരെ ആക്രമണം ഉണ്ടായത്. തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്

തിരുവനന്തപുരം : നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരകനായ പ്രവീണാണ് പിടിയിലായത. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിലാണ് പോലീസ് സേ്റ്റഷനു നേരെ ആക്രമണം ഉണ്ടായത്. തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രവീണിനെ പിടികൂടാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് നാല് തവണാണ് ബോംബെറിഞ്ഞത് പലരും തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പോലീസിന് ഉണ്ടാക്കിയിരുന്നത്.

നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രവീണിനെ പോലീസ് പിടികൂടുന്നത്.

Exit mobile version