വിവാഹ ദിനത്തില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ ‘മഹറായി’ നല്‍കി ഷെബിന്‍; എഴുതി തുടങ്ങിയത് വിവാഹം ഉറപ്പിച്ച നാള്‍ മുതല്‍!

ഒരു വര്‍ഷം കൊണ്ട് 382 പേജില്‍ ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കി.

തിരൂരങ്ങാടി: ജീവിതസഖിയായി കൂടെ കൂട്ടുന്നയാള്‍ക്ക് ഒരു സമ്മാനം നല്‍കണമെന്നായിരുന്നു ഷെബിന്റെ ആഗ്രഹം. ആഗ്രഹിച്ചതുപോലെ തന്നെ അത് നല്‍കാന്‍ ഷെബിന് സാധിച്ചു. മറ്റാരും ഇതുവരെ നല്‍കാത്ത ഒരു സമ്മാനം. പൊതുവെ മഹര്‍ നല്‍കുന്നത് സ്വര്‍ണ്ണാഭരണങ്ങളോ മറ്റോ ആകാം. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായ ഒരു സമ്മനമാണ് ഷെബിന്‍ ജീവിതസഖിയായ ഡാനിയയ്ക്ക് സമ്മാനിച്ചത്.

സ്വന്തം കൈപ്പടയിലെഴുതിയ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ആയിരുന്നു ആ സമ്മാനം. താഴെചിന റോഡിലെ കാരാടന്‍ സിദ്ദീഖ്, പിവി സുലൈഖ ദമ്പതികളുടെ മകന്‍ ഷബിന്‍ സിദ്ദീഖ് ആണ് കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ മഹറായി നല്‍കിയത്. ഫറോക്ക് പേട്ടയിലെ അബ്ദുറസാഖ് സാബിറ ദമ്പതികളുടെ മകള്‍ ഡാനിയ ബത്തൂല്‍ ആണ് വധു.

ഡാനിയയുമായുള്ള വിവാഹമുറപ്പിച്ച അന്നു മുതലാണ് ഷബിന്‍ ഖുര്‍ആന്‍ എഴുതിത്തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് 382 പേജില്‍ ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കി. മെക്കാനിക്കല്‍ എന്‍ജിനീയറണ് ഷെബിന്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഡാനിയ

Exit mobile version