ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട മറ്റു കേസുകളെല്ലാം പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഇനി എന്നാണ് കേസുകള്‍ പരിഗണിക്കുകയെന്ന് കോടതി അറിയിച്ചിട്ടില്ല. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി.

ഇവിടങ്ങളില്‍ ഇപ്പോള്‍ 144 നിലനില്‍ക്കുന്നില്ല എന്നതിനാല്‍ ഹര്‍ജിക്ക് പ്രസക്തി ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനിയും സമാന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

Exit mobile version