കാര്‍ ഇടിച്ചുതെറിപ്പിച്ചിട്ടും കൂളായി എഴുന്നേറ്റ് പെണ്‍കുട്ടി! ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാതെ കാത്ത് സംരക്ഷിച്ചത് ഹെല്‍മെറ്റ്; സന്ദേശം നല്‍കി അപകട ദൃശ്യങ്ങള്‍

പെണ്‍കുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഇടം വലം നോക്കാതെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

കോന്നി: ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ഒന്നാണ് ഇരുചക്ര വാഹനങ്ങള്‍. നിരവധി ജീവനുകളാണ് ഇത്തരത്തില്‍ പൊലിയുന്നത്. അതിന് നിര്‍ദേശങ്ങള്‍ പലതും നല്‍കുന്നുണ്ടെങ്കിലും ആരും തന്നെ ചെവികൊള്ളാറില്ല.

ഇതിന് ഉത്തമ ഉദാഹരണം എന്ന നിലയ്ക്കുള്ള ഒരു അപകട ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പത്തനംതിട്ട പൂങ്കാവില്‍ ഉണ്ടായ വാഹനപകടമാണ് വൈറലാകുന്നത്. കാറും സ്‌കൂട്ടറും തമ്മിലാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഇടം വലം നോക്കാതെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മറ്റ് ഉള്ളത് കൊണ്ട് മാത്രം കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ ഇടിച്ച ശേഷം പെണ്‍കുട്ടി എഴുന്നേറ്റ് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ഹെല്‍മെറ്റ് ഉപയോഗം ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ അപകടം.

Exit mobile version