പ്ലാച്ചിമടയില്‍ സാമൂഹ്യ സേവന പദ്ധതിയുമായി കൊക്കകോള കമ്പനി

ഇതിന് കോള കമ്പനിക്ക് പെരുമാട്ടി പാഞ്ചായത്ത് അനുമതി നല്‍കി

പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി പുതിയ പദ്ധതി തുടങ്ങുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ തുടങ്ങാനാണ് തീരുമാനം. ഇതിന് കോള കമ്പനിക്ക് പെരുമാട്ടി പാഞ്ചായത്ത് അനുമതി നല്‍കി.

പ്ലാച്ചിമടയില്‍ കടുത്ത കുടിവെള്ള ക്ഷാമം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് 2007ല്‍ കോക്കകോള കമ്പനിയുടെ ലൈസന്‍സ് പെരുമാട്ടി പഞ്ചായത്ത് റദ്ദാക്കിയത്. 12 വര്‍ഷമായി പ്രവര്‍ത്തിക്കാത്ത കമ്പനിയാണ് പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്. നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികളെന്നാണ് കോക്കകോളയുടെ വിശദീകരണം.

ഇന്നു ചേര്‍ന്ന പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം പദ്ധതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ജലക്ഷാമം കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്ന കമ്പനിയാണ് വലിയ തോതില്‍ വെള്ളം ആവശ്യമായി വരുന്ന പദ്ധതികള്‍ വീണ്ടും കൊണ്ടുവരുന്നത്. അപേക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഞ്ചായത്ത് അനുമതി നല്‍കുകയും ചെയ്തു.

Exit mobile version