വാഹനത്തിനു പിന്നാലെ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ചാരായ കടത്ത്; തിരുവനന്തപുരത്ത് വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

KL-21-P-8845 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ചാരായമാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ ചാരായക്കടത്ത് നടത്തിയ സംഭവത്തില്‍ വനിതാ ഡ്രൈവര്‍ അറസ്റ്റില്‍. വാഹനത്തിന്റെ ഉടമയും ഡ്രൈവറും ആയ ആര്യനാട് എരുമോട് കുന്നുംപുറത്തു വീട്ടില്‍ ദീപയാണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയും ചാരയവും പിടിയിലായത്.

KL-21-P-8845 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ചാരായമാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ പിന്നില്‍ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കിയാണ് ചാരായം സൂക്ഷിച്ചു ഇരുന്നത്. ആര്യനാട് കോട്ടയ്ക്കകം ഭാഗത്തു നിന്നും വാങ്ങി തിരുവനന്തപുരം ഭാഗങ്ങളില്‍ വില്പനക്ക് കൊണ്ട് പോകുന്ന വഴി ചാരുമൂട് ഭാഗത്തു വച്ചാണ് വാഹനം പരിശോധിച്ചു.

കൂട്ട് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി. പ്രതി ദീപ മുന്‍പും പോലീസ് എക്സൈസ് അബ്കാരി കേസുകളില്‍ പ്രതി ആയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version