കോഴിക്കോട് വീണ്ടും അക്രമം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു!

പ്രണവ്, സുധീഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്

കോഴിക്കോട്: കോഴിക്കോട് വീണ്ടും അക്രമം. കുറ്റിക്കാട്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരെയും വെട്ടി വീഴ്ത്തിയത്. സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Exit mobile version