ശബരിമല; കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി; മനു അഭിഷേക് സിംഗ്വി ഹാജരാകും

നേരത്തെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി കോണ്‍ഗ്രസിനു വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് പിസി ചാക്കോ അറിയിച്ചു.

ഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി. കോണ്‍ഗ്രസിനു വേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി കോണ്‍ഗ്രസിനു വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് പിസി ചാക്കോ അറിയിച്ചു.

പുനഃപരിശോധന ഹര്‍ജി തള്ളിപോകുന്ന സാഹചര്യത്തില്‍ റിട്ട് ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

Exit mobile version