നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് നിയമസഭയില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ ഉള്ള അവസാന അവസരം കൂടിയാണ് ഈ സഭാ സമ്മേളനം

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടും.

കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരുടെ വിഷയവും പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകള്‍ ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ ഉയര്‍ത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. അതെസമയം പ്രതിപക്ഷ ആരോപണങ്ങളെ എതിരിടാനുള്ള തയ്യറെടുപ്പിലാണ് ഭരണപക്ഷവും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് നിയമസഭയില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ ഉള്ള അവസാന അവസരം കൂടിയാണ് ഈ സഭാ സമ്മേളനം.

 

 

Exit mobile version