ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; മണ്ഡലകാലത്ത് ജീവാപായം വരെ ഉണ്ടാകാമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

മണ്ഡലകാലത്ത് അക്രമണത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പോലീസുകാര്‍ക്കും ജീവാപായം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: ശബരിമലയിലേ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് . സുപ്രീംകോടതിയുടെ യുവതി പ്രവേശനം അനുവദിക്കുന്ന വിധിയില്‍ പ്രതിഷേധിച്ച് വലിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. മണ്ഡലകാലത്ത് അക്രമണത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പോലീസുകാര്‍ക്കും ജീവാപായം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതീപ്രവേശം തടയാന്‍ സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളേയും തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. മണ്ഡലകാലത്ത് നട തുറക്കുമ്പോഴും ഇത്തരക്കാരുടെ സാനിധ്യമുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ ഇതുവരെ പതിനാറ് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Exit mobile version