ശബരിമല വിഷയം; ഇന്ന് രാജ്ഭവനിലേക്ക് വിവിധ ഹൈന്ദവ സംഘടനകള്‍ മാര്‍ച്ച് നടത്തും

ജെല്ലിക്കെട്ട് മാതൃകയില്‍ ഓഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മാര്‍ച്ച്

കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങള്‍ നശിക്കുമെന്നതിനാല്‍ അതിന് എതിരെ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈദവ സംഘടനകള്‍ ഇന്ന് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തും. ജെല്ലിക്കെട്ട് മാതൃകയില്‍ ഓഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മാര്‍ച്ച്.

കൂടാതെ കേരള കോണ്‍ഗ്രസിന്റ 55- ാമത് ദിനാചരണത്തിന്റ ഭാഗമായി
ശബരിമല വിധിക്കേതിരെ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെഎം മാണി എംഎല്‍എ നേതൃത്വം നല്‍കും. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രകടനവും നടത്തും.

Exit mobile version