അഭിനയമോഹം നെഞ്ചിലേറ്റി കുടുംബത്തെ ‘വിട്ടെറിഞ്ഞിട്ട്’ 53 വര്‍ഷം; ‘ആ പാട്ടിലൂടെ’ കുടുംബം തിരിച്ചറിഞ്ഞു ഇത് തങ്ങളുടെ ‘ഏട്ടന്‍’! വര്‍ഷങ്ങള്‍ നീണ്ട വേദനകള്‍ കണ്ണീരില്‍ അലിഞ്ഞ് ഇല്ലാതായി! വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത് ‘ഉടന്‍ പണം’

കണ്ണുംപൂട്ടി ഹാര്‍മോണിയം വായിച്ചിരുന്ന കോടിയേരി ചെക്യാംകണ്ടി ചാത്തുക്കുട്ടി പണിക്കരുടെ മകനാണ് അഞ്ചുദാസന്‍.

കണ്ണൂര്‍: അഭിനയമോഹം നെഞ്ചിലേറ്റി സ്വന്തം കുടുംബത്തെ അഞ്ചുദാസന്‍ വിട്ടെറിഞ്ഞിട്ട് വര്‍ഷം 53 തികയുന്നു. എന്നേന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നു കരുതി ജീവിച്ചിരുന്ന അഞ്ചുദാസന് വീണ്ടും തന്റെ ആ കുടുംബത്തെ തിരിച്ചു കിട്ടി. അതിന് അദ്ദേഹത്തെ സഹായിച്ചത് മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണത്തിന്റെ വേദി തന്നെയാണ്. അഞ്ച് പതിറ്റാണ്ടിനു ശേഷം രക്തബന്ധത്തെ കണ്ടെത്തിയതിന്റെ നിറവിലാണ് കുടുംബം.

വര്‍ഷങ്ങള്‍ നീണ്ട വേദന ഒന്നു ചേര്‍ത്ത് പിടിച്ച് ചുംബിച്ച് കണ്ണീര്‍ ഒഴുക്കിയപ്പോള്‍ എല്ലാ വേദനകളും വര്‍ഷങ്ങളും അലിഞ്ഞ് ഇല്ലാതായി. അഞ്ചുദാസനെ വീട്ടിലേയ്ക്ക് കൂട്ടിയത് സികെ ബാലകൃഷ്ണനാണ്. അദ്ദേഹത്തെ വരവേല്‍ക്കാന്‍ അനുജന്‍ മോഹനനും മക്കളും കൊച്ചുമ്മക്കളും സജ്ജരായിരുന്നു. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലാണ് അമ്മുദാസന്‍ എത്തയിത്. ഇതാണ് സ്വന്തം ജ്യേഷ്ഠനെ തിരിച്ചറിയാന്‍ ഇടയാക്കിയതും.

കണ്ണുംപൂട്ടി ഹാര്‍മോണിയം വായിച്ചിരുന്ന കോടിയേരി ചെക്യാംകണ്ടി ചാത്തുക്കുട്ടി പണിക്കരുടെ മകനാണ് അഞ്ചുദാസന്‍. ഇവര്‍ക്ക് 14 മക്കളാണ്. അതില്‍ ആറുപേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്പത്തിലെ മരണമടഞ്ഞിരുന്നു. മരിച്ച മകള്‍ അഞ്ചുവിന്റെ ഓര്‍മ്മയ്ക്കാണ് അഞ്ചുദാസന്‍ എന്ന പേര് നല്‍കിയത്. ചെറുപ്പത്തിലെ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും നാടകവും പാട്ടും സൈക്കിള്‍ യജ്ഞവുമെല്ലാമായി സജീവമായി നടക്കുന്ന വ്യക്തിയായിരുന്നു അഞ്ചുദാസന്‍. അഭിനയവും പ്രണയവും കലശലായതോടെയാണ് നാട് വിട്ടത്.

അഭിനയത്തിന്റെ പുറകെ പിഞ്ഞ നിമിഷത്തിലാണ് നെടുമ്പാശ്ശേരിയിലെ അമ്മിണിയെ കണ്ടുമുട്ടുന്നത്. പത്താംക്ലാസ് കഴിഞ്ഞ് ബ്രണ്ണന്‍ കോളേജില്‍ പ്രീയുണിവേഴ്സ്റ്റി കോഴ്‌സ് പഠിക്കുന്നതിനിടെ പ്രണയം തലയ്ക്കു പിടിച്ചു. ഇതോടെ നാട് വിട്ടു. അമ്മിണിയെ കൂടെക്കൂട്ടിയ ശേഷം സിനിമാ മോഹവുമായി ചെന്നൈയിലും കോടമ്പാക്കത്തുമെല്ലാം അലഞ്ഞു. ഹ്രസ്വചിത്രങ്ങളിലും സിനിമകളിലുമെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്തു. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമെല്ലാമായി തനി നെടുമ്പാശ്ശേരിക്കാരനായി മാറി. ശേഷം വീടുമായി യാതൊരു ബന്ധവുമുണ്ടായില്ല. വേദ ഉള്ളില്‍ നീറുന്നുണ്ടെങ്കിലും എല്ലാം മറന്ന് ജീവിച്ചു.

ഇതിനിടയില്‍ തൃശ്ശൂര്‍ അത്താണിയില്‍ ഉടന്‍ പണം പരിപാടിയുടെ ഷൂട്ടിങ് നടക്കുന്ന കാര്യം മരുമകന്‍ ചാരുഹാസനാണ് പറഞ്ഞത്. ചെന്നു നമ്പറുകള്‍ തുടങ്ങിയപ്പോഴേ മത്സരത്തിലേയ്ക്കു ക്ഷണിച്ചു. ഇതിന്റെ പരസ്യം ടിവിയില്‍ കണ്ട ബന്ധുവായ പൊന്ന്യത്തെ ഡോ. ഭാഗ്യനാഥനാണ് ബാലകൃഷ്ണന്റെ മുഖഛായയുള്ള ഒരാള്‍ ഉടന്‍ പണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു വിളിച്ചു പറഞ്ഞത്. ടിവിയില്‍ മുഖം കണ്ടപ്പോള്‍ ഏതാണ്ട് ഉറപ്പിച്ചു. അമ്മുദാസന്‍ എന്ന പേരു കേട്ടപ്പോള്‍ തീര്‍ച്ചയാക്കി. കുട്ടിക്കാലത്തു പാടാറുണ്ടായിരുന്ന ‘ആദിയില്‍ വചനമുണ്ടായി..’ എന്ന പാട്ടിന്റെ ഈണത്തിലുള്ള പാട്ടുകൂടി കേട്ടതോടെ തങ്ങളുടെ ജ്യേഷ്ഠന്‍ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ടിവിയില്‍ പറഞ്ഞു കേട്ട വിലാസത്തില്‍ നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി ലക്ഷംവീട് കേളനിയിലേയ്ക്ക് കത്തയച്ചു. അമ്മുദാസനെ അറിയാത്തവര്‍ ആ നാട്ടിലില്ലാത്തതിനാല്‍ വ്യക്തമായ വിലാസം എഴുതിയില്ലെങ്കിലും ആളെ കണ്ടെത്തി. അങ്ങനെയാണ് അലവില്‍ ഒറ്റത്തെങ്ങിലെ അനുജന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ സമാഗമത്തിന് വഴിയൊരുക്കിയത്.

Exit mobile version