ശബരിമല വിഷയം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയില്‍; മുഖ്യമന്ത്രി സംസാരിക്കും

വൈകിട്ട് നാല് മണിക്കു നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിശദീകരിക്കുന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. വൈകിട്ട് നാല് മണിക്കു നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയും, കോണ്‍ഗ്രസ്സും പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും വിശദീകരണ യോഗം നടത്തിയിരുന്നു.

Exit mobile version