ആന്‍ലിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ അവളെ മര്‍ദിക്കുമായിരുന്നു; ആന്‍ലിയ മനോനില തകര്‍ന്നവളല്ല! ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈദികന്‍

ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ പിതാവ് തന്റെ മകളുടെ മരണവുമായി ബന്ധപ്പെടുത്തി വൈദികനെതിരേ ഉയര്‍ത്തിയത്.

കൊച്ചി; മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം, മകളുടെ ഘാതകരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പിതാവ് ഹൈജിനസ് തുടങ്ങിയ ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന ഫേസ്ബുക്ക് പേജിലും ആളുകള്‍ തിരക്കിയിരുന്നത് ആ വൈദികനെയായിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ പിതാവ് തന്റെ മകളുടെ മരണവുമായി ബന്ധപ്പെടുത്തി വൈദികനെതിരേ ഉയര്‍ത്തിയത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വൈദികന്‍. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും വൈദികന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ആക്രമണമാണ് നേരിടുന്നതെന്നും അതിനാല്‍ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും വ്യക്തമാക്കി.

‘പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതല്‍ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി നേരത്തെ മുതലുള്ള ബന്ധമോ പ്രത്യേക അടുപ്പമോ ഇല്ല. ഹൈജിനസ് പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. തെളിവായി എന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാം. ജസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ നിരുത്സാഹപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്’- വൈദികന്‍ പറഞ്ഞു.

ജസ്റ്റിനും കുടുംബവും ആന്‍ലിയയെ മാനസികരോഗിയാക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നു വൈദികന്‍ ചെയ്തതെന്ന് ഹൈജിനസ് ആരോപിച്ചിരുന്നു. എന്നാല്‍ ആന്‍ലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ഇല്ല എന്നു തന്നെയാണ് പോലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ലെന്ന് വൈദികന്‍ വ്യക്തമാക്കി.

ആന്‍ലിയയെ ജസ്റ്റിന്‍ അടിക്കുമെന്ന് പറയുന്നത് ശരിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു മുമ്പ് പലതവണ തന്നോട് പെണ്‍കുട്ടി
പരാതിപ്പട്ടപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടില്‍ വരാനും വേണ്ടതു ചെയ്യാനും. പെണ്‍കുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിര്‍ന്നില്ല. അതോടെ ആ കേസ് താന്‍ ഉപേക്ഷിച്ചതായിരുന്നവെന്ന് വൈദികന്‍ പറഞ്ഞു.

Exit mobile version