കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ നിയമസഭയെ ഉപയോഗിക്കരുത്; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് എംടി രമേശ്

തൃശൂര്‍: ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ ജനങ്ങളുടെ ചെലവില്‍ നിയമസഭയെ ഉപയോഗിക്കരുതെന്ന് എംടി രമേശ് പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് അനാദരവു കാട്ടിയ നടപടിയില്‍ പ്രതിഷേധിക്കുന്നുവെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അപമാനിച്ചു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസംഗം. വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സര്‍ക്കാര്‍ നടത്തിയതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ മോഡി സര്‍ക്കാറിനെ വിമര്‍ശിച്ചും ശബരിമല, ലിംഗ സമത്വം വിഷയങ്ങളിലെ കേരള സര്‍ക്കാര്‍ നിലപാടിനെ പ്രശംസിച്ചുമായിരുന്നു ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം

Exit mobile version