തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല! കലയാണ് തന്റെ രാഷ്ട്രീയം; രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളി മഞ്ജു വാര്യര്‍

തൃശൂര്‍: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവെന്ന വാര്‍ത്തകളെ തള്ളി നടി മഞ്ജു വാര്യര്‍. തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ലെന്നും മഞ്ജു വ്യക്തമാക്കി.

നേരത്തെ മഞ്ജുവാര്യര്‍ രാഷ്ട്രീയ പ്രവേശനത്തിന് സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, കോണ്‍ഗ്രസിന്റെ പ്രചരണ രംഗത്ത് സജീവമായുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തള്ളിയാണ് മഞ്ജു രംഗത്ത് വന്നിരിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.

നേരത്തെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു പിന്നീട് താന്‍വനിതാ മതിലില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരുന്നു. വനിതാ മതിലിന്റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു മഞ്ജു അന്ന് പിന്‍വാങ്ങിയത്.

Exit mobile version