ആന്‍ലിയ കേസ്; ഭര്‍തൃമാതാവിന്റെ മൊഴിയെടുക്കും; ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് ജസ്റ്റിന്റെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചി: ബംഗളൂരുവില്‍ നഴ്‌സായിരുന്ന ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് ജസ്റ്റിന്റെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ പ്രതിയായ ആന്‍ലിയയുടെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുന്നില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജസ്റ്റിന്റെ അന്നക്കരയിലെ വീട്ടിലും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. കേസില്‍ ഇനിയും കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.

ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആന്‍ലിയ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version