ചികിത്സാ സഹായത്തിനായി രാവിലെ അപേക്ഷ നല്‍കി, വൈകുന്നേരം സഹായം അനുവദിച്ച് ഉത്തരവും ഇറക്കി! അതിവേഗം ബഹുദൂരത്തില്‍ ഇടത് സര്‍ക്കാരെന്ന് അനുഭവസ്ഥന്‍, വൈറലായി കുറിപ്പ്

അടിയന്തിര ചികിത്സാ സഹായമായി ഏഴായിരം രൂപയാണ് അനുവദിച്ചത്.

കൊച്ചി: ചികിത്സാ സഹായമായിക്കോട്ടെ, വീട് പണിയാനുള്ള അപേക്ഷയോ ആയിക്കോട്ടെ എന്തിന് അപേക്ഷ നല്‍കിയാലും മിക്കവാറും സര്‍ക്കാര്‍ ഇറങ്ങുന്ന കാലഘട്ടം വരണം അനുവദിച്ചു കിട്ടാന്‍. പക്ഷേ ഇവിടെ ചെറിയത്, എന്നത് മാത്രമല്ല വിലയ മാറ്റമാണ് ഇടത് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. അപേക്ഷ നല്‍കിയ ഉടനെ അത് അനുവദിച്ച് കിട്ടിയിരിക്കുന്ന ഒരു അനുഭവസ്ഥന്റെ കുറിപ്പാണ് വൈറലാകുന്നത്.

ജന്മനാ വൈകല്യമുള്ള കുട്ടി ആദിദേവിന് വേണ്ടിയാണ് സലാം അറയ്ക്കല്‍ എന്ന യുവാവ് ചികിത്സാ സഹായം തേടിയത്. ആദിദേവിന് നടക്കാനോ സംസാരിക്കാനോ ആവില്ല. ഈ സാഹചര്യത്തിലാണ് രാവിലെയാണ് സലാം അറയ്ക്കല്‍ അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ വല്ല മാറ്റവും ഉണ്ടോ അറിയാനുള്ള കൗതുകം കൂടിയപ്പോള്‍ വൈകുന്നേരം ഒന്നു കൂടി നോക്കി. നോക്കിയപ്പോഴിതാ അപേക്ഷ സ്വീകരിച്ച് നടപടിയും എടുത്തിരിക്കുന്നു.

അടിയന്തിര ചികിത്സാ സഹായമായി ഏഴായിരം രൂപയാണ് അനുവദിച്ചത്. ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു. ഇതിന്റെ സന്തോഷത്തിലാണ് ആദിദേവിന്റെ കുടുംബവും, സലാം അറയ്ക്കലും. അദ്ദേഹം തന്റെ അനുഭവ കഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇത്ര വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക അല്പം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലേ … എന്ന ചോദ്യം ഉണര്‍ത്തിയാണ് അദ്ദേഹം കുറിപ്പ് അവസനാപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിദാശ്വാസ പദ്ധതി ഓണ്‍ലൈന്‍ ആക്കിയത് വഴി വന്ന ഒരു അപേക്ഷ ഇന്നലെ രാവിലെ എട്ടരയ്ക്ക് ഞാന്‍ പരിശോദിച്ചു. അതില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. എനിക്ക് അറിയുന്നവര്‍ തന്നെ ആണ്.

ഷീജയുടെ മകന്‍ ആദിദേവ് ജന്മ വൈകല്യം ഉള്ള കുട്ടിയാണ് ചികിത്സകള്‍ മുറക്ക് നടക്കുന്നുണ്ട്. പക്ഷെ അവന്‍ നടക്കുകയില്ല. സംസാരിക്കുകയും ഇല്ല.

എന്റെ റിപ്പോര്‍ട് അപ്പോള്‍ തന്നെ ഞാന്‍ അയച്ചു ഓണ്‍ലൈന്‍ വഴി തന്നെ. രാത്രി ഞാന്‍ ഒരു കൗതുകത്തിനു അന്ന് അയച്ച റിപ്പോര്‍ട്ടുകളിലെ നടപടി നോക്കി. ആദി ദേവിന് അടിയന്തിര ചികിത്സാ സഹായം ഏഴായിരം അനുവദിച്ചിരിക്കുന്നു.
ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു.

അതിവേഗം ബഹു ദൂരം എന്നൊരു സ്ലോഗന്‍ ഓര്മ വന്നു അത് പഴയ സര്‍ക്കാര്‍ ഇറക്കിയതാണ്.

ഇത്ര വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക അല്പം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലേ …

Exit mobile version