സംസ്ഥാനത്ത് വ്യാപക പരിശോധന; കൊല്ലത്തെ ഹോട്ടലില്‍ നിന്ന് ഒരു മാസം പഴക്കമുള്ള നെയ്മീനിന്റെ തലയും ഒരാഴ്ച പഴക്കമുള്ള കറിയും കണ്ടെടുത്തു, ബജിക്കടയില്‍ നിന്ന് കിട്ടിയത് എലി കടിച്ച മുളകും!

തലക്കറിയ്ക്ക് ആവശ്യക്കാര്‍ ഏറിയതു കൊണ്ടാണ് ഹോട്ടലുക്കാരും ഇത്തരത്തിലൊരു നിലപാട് സ്വീകരിട്ടിട്ടുള്ളത്.

കൊല്ലം: സംസ്ഥാനത്ത് വ്യാപക പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതും അറപ്പ് ഉളവാക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കൊല്ലത്തെ അയത്തില്‍ ബൈപ്പാസ് റോഡിലെ ഹോട്ടലില്‍ നിന്ന് ഒരു മാസം പഴക്കമുള്ള നെയ്മീനിന്റെ തലയും ഒരാഴ്ച പഴക്കമുള്ള കറിയും പിടിച്ചെടുത്തു.

തലക്കറിയ്ക്ക് ആവശ്യക്കാര്‍ ഏറിയതു കൊണ്ടാണ് ഹോട്ടലുക്കാരും ഇത്തരത്തിലൊരു നിലപാട് സ്വീകരിട്ടിട്ടുള്ളത്. ഇതിനു പുറമെ തട്ടമല ജംഗ്ഷനിലെ ചായക്കടയില്‍ നിന്ന് പഴകിയ എണ്ണയും ബജി നിര്‍മ്മിക്കാന്‍ വച്ചിരുന്ന മുളക് എലി കടിച്ചതായും കണ്ടെത്തി.

പള്ളിമുക്ക്, തട്ടാമല, അയത്തില്‍, മുണ്ടയ്ക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അര്‍ അനില്‍, ഡി പ്രസന്നകുമാര്‍, ജി സാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍, രാജേന്ദ്രന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version