‘ആഞ്ഞടിച്ചോ സാറേ പൊട്ടില്ല… നല്ല ഉറപ്പാ, പാത്രത്തിന്റെ ‘കരുത്ത്’ തെളിയിക്കാന്‍ സ്വയം ആഞ്ഞടിച്ചു, മൂന്നാമത്തെ അടിയില്‍ പാത്രം ‘തവിടുപൊടി’! തലതാഴ്ത്തി കച്ചവടക്കാരന്‍; വൈറലായി വീഡിയോ

അന്യസംസ്ഥാന വില്‍പ്പനക്കാരനാണ് അബദ്ധം പിണഞ്ഞത്.

കൊച്ചി: വഴിയോര കച്ചവടം പൊടിപൊടിക്കുന്ന കാലഘട്ടമാണ് ഇന്ന്. കച്ചവടക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീണ് കൂടിയ വിലയ്ക്ക് നാം സാധനങ്ങള്‍ വാങ്ങിക്കൂട്ടം. വീടെത്തി രണ്ട് ദിവസം കഴിഞ്ഞാല്‍ സംഭവം പൊട്ടിപൊളിഞ്ഞു പോവുകയും ചെയ്യും. എന്നാല്‍ ഇത്തവണ അബദ്ധം പറ്റിയത് കച്ചവടക്കാരനാണ്. അബദ്ധം പിണഞ്ഞതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

അന്യ സംസ്ഥാന വില്‍പ്പനക്കാരനാണ് അബദ്ധം പിണഞ്ഞത്. പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാന വില്‍പ്പനക്കാരന്‍ ഇതിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടി. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കച്ചവടക്കാരന്‍.

വാങ്ങാനെത്തിയ ആള്‍ പാത്രത്തിന് ഉറപ്പുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് കച്ചവടക്കാരന്‍ പാത്രം വാങ്ങി സ്വയം അടിച്ച് നോക്കിയപ്പോഴാണ് മൂന്നാമത്തെ അടിയില്‍ ആകെ പൊട്ടി തവിടുപൊടിയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിരിപ്പിച്ച് മുന്നേറുകയാണ്. പാത്രം പൊട്ടിയതോടെ തലതാഴ്ത്തുകയായിരുന്നു കച്ചവടക്കാരന്‍.

Exit mobile version