‘കണ്ണോണ്ട് അങ്ങനെ നോക്കല്ലേ പെണ്ണേ…’ സമൂഹമാധ്യമങ്ങളില്‍ വൈറലായി കണ്ണ് കൊണ്ട് കഥപറയുന്ന ഒരു കുഞ്ഞു കാന്താരി

കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാന്‍ ഈ കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്നലാണ് ഈ വിഡിയോയെ ജനപ്രിയമാക്കുന്നത്.

കൊച്ചി: സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമില്‍ നിറയുന്നതിന് നിസാര കണ്ണിറുക്കല്‍ മാത്രം മതിയാകും. അത് ഒരു കുട്ടി കാന്താരി ആണെങ്കില്‍ എടുത്ത് പറയേണ്ടതില്ലല്ലോ.. പ്രതീക്ഷിക്കാത്തതിനപ്പുറമായിരിക്കും അത് സമൂഹമാധ്യമങ്ങളില്‍ നിറയുക. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

‘കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ..’ എന്ന വരിയുമായി ടിക് ടോകില്‍ കൂടി എത്തിയതോടെ സംഭവം കിടുവായി. കണ്ണുകൊണ്ട് കഥപറയുന്ന ഈ കാന്താരിയെ നോക്കൂ എന്ന തലകെട്ടോടു കൂടിയാണ് സംഭവം വൈറലാകുന്നത്. മൂന്നു പെണ്‍കുട്ടികളാണ് വിഡിയോയിലുള്ളത്. ക്യാമറമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ഒന്നുമറിയാത്ത പോലെ ഇരുന്നുകൊടുത്തു. ഇടയ്ക്ക് വീണ്ടും സംശയം തന്നെയാണോ ഇയാള്‍ ഫോക്കസ് ചെയ്യുന്നത്.

തൊട്ടടുത്ത് ഇരുന്ന കുട്ടിയേയും നോക്കി. അപ്പോഴേക്കും കാര്യം മനസിലായി. കാര്യം മനസിലായി. താന്‍ തന്നെയാണ് ‘നായിക’. പിന്നീടങ്ങോട്ട് ഒളികണ്ണിട്ടുള്ള ക്യാമറാ നോട്ടം. ഒടുവില്‍ ഇക്കാര്യങ്ങളൊന്നും അറിയാതെ തൊട്ടപ്പുറത്തിരിക്കുന്ന കൂട്ടുകാരിയോട് കാര്യം പറയാനുള്ള ശ്രമം. കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാന്‍ ഈ കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്നലാണ് ഈ വിഡിയോയെ ജനപ്രിയമാക്കുന്നത്. അവസാനം ഒരു ചിരി കൂടി പ്രത്യക്ഷപ്പെട്ടതോടെ സംഭവം അങ്ങ് ഹിറ്റായി.

Exit mobile version