സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ബിജെപി ഔദ്യോഗികമായി അവസാനിപ്പിച്ചു; 49 ദിവസം നീണ്ട സമരം വന്‍ വിജയമെന്ന് അവകാശപ്പെട്ട് നേതാക്കള്‍

സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായിരുന്നു സമരമെന്നും വിശദീകരിക്കുന്നു.

തിരുവനന്തപുരം: കഴിഞ്ഞ 49 ദിവസമായി ബിജെപി സെക്രട്ടേറിയറ്റിനു മുന്‍പിലെ സമരം ഔദ്യോഗികമായി അവസനാനിപ്പിച്ചു. സമരം വന്‍ വിജയമാണെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ ട്രോളി സമൂഹമാധ്യമങ്ങളും വിടാതെ പിന്നാലെയുണ്ട്. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായിരുന്നു സമരമെന്നും വിശദീകരിക്കുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തല്‍. അതേസമയം സമരം ഏങ്ങനെ തുടരുമെന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. ശബരിമല കര്‍മ്മ സമിതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷം തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മാത്രമാണ് നേതാക്കള്‍ പറയുന്നത്.

മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതടക്കം സമരവേദിയില്‍ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതുമില്ല. ഇതാണ് ബിജെപിയുടെ സര്‍വ്വ നീക്കങ്ങളും പാളാന്‍ ഇടയായത്.

Exit mobile version