യാക്കോബായ-ഓര്‍ത്തഡോക്സ് തമ്മിലുള്ള പള്ളി തര്‍ക്കം; മാന്ദാമംഗലത്ത് യാക്കോബായ വിശ്വാസികള്‍ റോഡില്‍ കുര്‍ബാന നടത്തി

ഇരുവിഭാഗങ്ങളോടും പള്ളിയില്‍ പ്രവേശിക്കരുതെന്ന കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റോഡില്‍ ഇറങ്ങി കുര്‍ബാന അര്‍പ്പിച്ചു

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തിയപ്പോള്‍ ഇരുവിഭാഗങ്ങളോടും പള്ളിയില്‍ പ്രവേശിക്കരുതെന്ന കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റോഡില്‍ ഇറങ്ങി കുര്‍ബാന അര്‍പ്പിച്ചു.

രാവിലെ 8.30 ഓടെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചത്. ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി തരണമെന്ന് കഴിഞ്ഞ ദിവസം യാക്കോബായ സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പള്ളിക്കു പുറത്ത് കുര്‍ബാന അര്‍പ്പിക്കാന്‍ തീരുമാനമായത്.

Exit mobile version