ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയം; എഎന്‍ രാധാകൃഷ്ണന്‍

ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ നിരാഹാര സമരം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എഎന്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.

Exit mobile version