ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ ഒരു പുരുഷന്‍ കൂടി! ഇതുവരെ കണ്ടെത്തിയത് മൂന്ന് പുരുഷന്‍ന്മാരെ

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. പട്ടികയിലെ 42-ാം പേരിലുള്ള ദേവസിഗാമണി പുരുഷനാണ്. ഇത് മൂന്നാമത്തെ പുരുഷനെയാണ് പട്ടികയില്‍ കണ്ടെത്തുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ ദേവസിഗാമണി 18 അംഗ സംഘത്തോടൊപ്പമാണ് ദര്‍ശനം നടത്തിയത്.

അതേസമയം സ്ത്രീ എന്നത് പുരുഷന്‍ ആയത് ആശയക്കുഴപ്പം കൊണ്ട് സംഭവിച്ച തെറ്റാകാമെന്ന് ദേവസിഗാമണി പറഞ്ഞു. ദര്‍ശനത്തിനായി ഓണ്‍ലൈനായിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ലഭിച്ച പാസില്‍ സ്ത്രീയെന്നാണ് വന്നത്. ഇതേ പാസുമായി പോലീസ് തന്നെ ദര്‍ശനം നടത്താന്‍ അനുവദിക്കുകയായിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമെന്ന് ദേവസിഗാമണി പറഞ്ഞു. ഡിസംബര്‍ 18-നാണ് ദേവസിഗാമണി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തത്.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച, ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടികയില്‍ ഉള്ള രണ്ട് പേര്‍ പുരുഷന്മാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ ടാക്‌സി ഡ്രൈവറായ ശങ്കറും ചെന്നൈ സ്വദേശി പരംജ്യോതിയുമാണ് പട്ടികയിലുള്ള പുരുഷന്മാര്‍.

Exit mobile version