കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; സ്പീക്കറിനുള്ളില്‍ വെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

നിലമ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. ദുബായിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

സ്പീക്കറിനുള്ളില്‍ വെച്ച് കടത്തിയ സ്വര്‍ണം വിമാനത്താവളത്തിലെ കംസ്റ്റസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. പട്ടാമ്പി സ്വദേശി വിനീഷാണ് സ്വര്‍ണം കടത്തിയത്. ഇയാള്‍ക്കൊപ്പം ഈ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാനേയുമാണ് പോലീസ് പിടികൂടിയത്.

Exit mobile version