സിഡി കേരളത്തില്‍ വന്നിട്ട് വര്‍ഷം 20 കഴിഞ്ഞു, സിഡിയുടെ മലയാളം എന്താണ്…? ആര്‍ക്കറിയാം..? ചോദ്യം ആരാഞ്ഞ് മുഖ്യമന്ത്രി

സര്‍വവിജ്ഞാനകോശത്തിന്റെ പതിനേഴാം വാല്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: കോംപാക്ട് ഡിസ്‌ക് അഥവാ സിഡി എന്താണെന്ന് നമുക്ക് എല്ലാം അറിയാം. പക്ഷേ അതിന്റെ മലയാളം എന്താണെന്ന് നാം പലര്‍ക്കും അറിയില്ല. അറിയില്ല എന്നുമാത്രമല്ല, അന്വേഷിച്ച് കണ്ട് പിടിക്കാന്‍ നാം തയ്യാറാകാറുമില്ല. അത്തരത്തില്‍ മലയാളം അറിയാത്ത പല ഇംഗ്ലീഷ് പദങ്ങളും ദിനംപ്രതി നാം ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചോദ്യം എറിഞ്ഞ് ഇട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോംപാക്ട് ഡിസ്‌ക് അഥവാ സി.ഡി കേരളത്തില്‍ വന്നിട്ട് ഇരുപതുവര്‍ഷമായി എന്നിട്ടും സിഡിയുടെ മലയാളം എന്താണ്? എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. സര്‍വവിജ്ഞാനകോശത്തിന്റെ പതിനേഴാം വാല്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്നകാലത്തിന് അനുസരിച്ച് മാതൃഭാഷയില്‍ വാക്കുകള്‍ സൃഷ്ടിക്കുന്ന തമിഴ് ജനതയെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഏതറിവും പകരാന്‍ മാതൃഭാഷയ്ക്ക് കരുത്തുണ്ടാകണം.

എങ്കിലെ ഭാഷനിലനില്‍ക്കൂ. ഇംഗ്ലീഷ് വാക്കുകളുടെ ചില പരിഭാഷകള്‍ കേട്ടാല്‍ ഒന്നും മനസിലാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദാഹരണത്തിന് ബോയിലിങ് പോയിന്റ്. സാങ്കേതിക വിദ്യ വികസിക്കുന്നതിന് അനുസരിച്ച് പുതിയ വാക്കുകള്‍ ഉണ്ടാകുന്നു. സംഭവത്തിന്റെ മലയാളം തിരഞ്ഞ് നടക്കുകയാണ് ഇപ്പോള്‍ സൈബര്‍ ലോകം.

Exit mobile version