അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്; ആലപ്പാട് സമരസമിതി നേതാക്കളെ തള്ളി ഇപി ജയരാജന്‍

ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ട് സര്‍ക്കാരിന്റെ താല്പര്യവും സംരക്ഷിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

കൊല്ലം: ആലപ്പാട് ജനകീയ സമരം 78 ദിവസം തികയുന്നു. ഇന്ന് പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം ചര്‍ച്ചയ്ക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും, രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്ന് സമരസമിതി പറഞ്ഞിരുന്നു.

എന്നാല്‍ അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ പറയുന്നു. ജനങ്ങളുടെ
ആശങ്ക പരിഹരിച്ചു കൊണ്ട് സര്‍ക്കാരിന്റെ താല്പര്യവും സംരക്ഷിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍പോലും ആവശ്യപ്പെട്ടിട്ടില്ലയെന്നും അവര്‍ക്ക് ചില ആശങ്കകളുണ്ട് അത് പരിഹരിക്കുമെന്നും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version