തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്നും മന്ത്രി വീണ ജോര്‍ജ്ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുകയാണ്. സജി ചെറിയാന്‍ പറഞ്ഞത് അതിനെക്കുറിച്ചാവുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മലപ്പുറത്ത് എത്തിയത്. നിപയെ ഒറ്റക്കെട്ടായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധിക്കേണ്ട സമയമാണിത്. വഴി തടഞ്ഞാലും താന്‍ ഈ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ സംഘടനകളുടെ വഴിതടയല്‍ സമരത്തോട് മന്ത്രി പ്രതികരിച്ചു.