നിപ: രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കി.

യുവതിയുടെ 7 വയസുകാരി മകള്‍ ഉള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പനി ബാധിച്ചു. 3 പേര്‍ ഇതുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഇവരില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിള്‍ ഫലം നെഗറ്റീവാണ്. പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2 കുട്ടികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 2 പേരുടേയും സാമ്പിള്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും. 173 പേരാണ് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. മുഴുവന്‍ പേരും ഹോം ക്വാറന്റൈനില്‍ തുടരുകയാണ്.

Exit mobile version