ചേട്ടന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്നു നിറകണ്ണുകളോടെ അന്ന് അവള്‍ പാടി…’മറുകരയില്‍ നാം കണ്ടിടും’ ! രണ്ടുമാസത്തിനിപ്പുറം ചേട്ടനടുത്തേക്ക് അനിയത്തിയും; ഉറ്റവര്‍ക്ക് നൊമ്പരമായി ജിഫിലിയുടെ പാട്ട്

കഴിഞ്ഞയാഴ്ചയാണ് ജോര്‍ജ്- സോഫി ദമ്പതികളുടെ മകള്‍ ജിഫിലി ഹൃദയാഘാതം മൂലം മരിക്കുന്നത്. ഉറ്റവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവള്‍ പോയി അവളുടെ ചേട്ടനടുത്തേക്ക്…ജോര്‍ജ്- സോഫി ദമ്പതികളുടെ മകന്‍ ജിഫിന്‍ മരിച്ചിട്ട് രണ്ടുമാസം തികയുന്നേഴുള്ളു. ഹൃദയാഘാതം മൂലമായിരുന്നു ജിഫിനെയും മരണം കവര്‍ന്നത്.

അതേ രീതിയില്‍ അനിയത്തിയേയും മരണം കൊണ്ടുപോയപ്പോള്‍ ആ അച്ഛനെയും അമ്മയേയും ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും സാധിച്ചില്ല. മകന്റെ വിവാഹം കഴിഞ്ഞ് ആറു മാസമാകുമ്പോഴായിരുന്നു അവന്റെ മരണം. അന്ന് മകള്‍ പാടിയ പാട്ടാണ് ഇന്നൊരു തീക്കനലായി ആ രക്ഷിതാക്കളുടെ നെഞ്ചിനെ ചുട്ടുപൊള്ളിക്കുന്നത്.

ചേട്ടന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്നു അന്നവള്‍ പാടി ‘മറുകരയില്‍ നാം കണ്ടിടും’… അറംപറ്റിയതുപോലെ അവള്‍ പോയി. ഈ ഗാനവും വീഡിയോയും കണുന്നവരുടെ കണ്ണും ഈറനണിയിക്കും.

വീഡിയോ…

Exit mobile version