കാസര്‍കോട്; അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത് അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്‍റ് ചെയ്യാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
മുൻ മന്ത്രിയും എം എൽ എ യുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.