ആലപ്പുഴ ഹോം സ്റ്റേയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസൻ (55) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. എട്ട് വർഷമായി മാരാരിക്കുളത്താണ് അജയ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനാൽ ഹോം സ്റ്റേ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version