പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കഴിച്ചു; പൊട്ടിത്തെറിയില്‍ പശുവിന്റെ വായ തകര്‍ന്നു

പാലക്കാട്: പാലക്കാട് പുതുന​ഗരത്തിൽ പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം അബദ്ധത്തിൽ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിൻ്റെ വായ തകർന്നു. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്താണ് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയിൽ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നത്.

എന്നാൽ ഈ പാടത്ത് മേയാൻ വിട്ട പശു ഇത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാർഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തിൽ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version