പാര്‍ട് ടൈം ജോലി വാഗ്ദാനം, ഡോക്ടറില്‍ നിന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്: ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജെന്‍വര്‍ (24) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. പ്രതിയെ തേടി ബാങ്കില്‍ നല്‍കിയ രാജസ്ഥാനിലെ വിലാസത്തില്‍ എത്തിയപ്പോള്‍ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയെന്ന് മനസിലായത്. വാടക വീട് അന്വേഷിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയല്‍വാസികളോടും മറ്റും അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Exit mobile version