ചക്കയിടാന്‍ പ്ലാവില്‍ കയറിയ മധ്യവയസ്‌കന്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു

കോട്ടയം: ചക്കയിടാന്‍ പ്ലാവില്‍ കയറിയ അമ്പത്തിമൂന്ന്കാരന്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പ്ലാവില്‍ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Exit mobile version